Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Department

ശസ്ത്രക്രിയാ ഉപകരണം വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്ന് ഡോക്ടർ; വീട്ടമ്മ അഞ്ചു വർഷം വേദനയിൽ പുളഞ്ഞതോ?

അമ്പലപ്പുഴ: വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ഡോക്ടർ രംഗത്ത്. മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാലും പ്രശ്നമില്ലെന്നും
ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് അന്നു ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്‍റെ മേധാവിയായ ഡോക്ടർ ലളിതാംബിക നിരത്തുന്നത്.

അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറിക്കു മേൽനോട്ടം വഹിച്ചത്. ഡോ.ഷാഹിദയാണ് സർജറി നടത്തിയത്. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു. അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിലുണ്ടെന്നും ഡോ. ലളിതാംബിക പറയുന്നു.

ഡോക്ടറുടെ വിശദീകരണത്തിനെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. വിരമിച്ചവരാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി നേരിടുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, സംഭവത്തെക്കുറിച്ച് ഒാർമയില്ലെന്നാണ് ഡോ.ഷാഹിദ മാധ്യമങ്ങളോടു പ്രതികരിച്ചത്. തുടർന്ന് ഇവർ ഫോൺ സ്വിച്ച് ഒാഫ് ആക്കുകയും ചെയ്തു. 

അഞ്ചു വർഷം നരകയാതന

ശസ്ത്രക്രിയ ഉപകരണം വയറ്റിൽ ഇരുന്നാലും കുഴപ്പമില്ലെന്നു ഡോക്ടർ പറയുമ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷമായി വേദന തിന്നുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. 

ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.

ഒടുവിൽ എക്സ്‌റേയിൽ

തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.

അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു.
തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്നു പ്രശ്നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​നു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്ന് പേ​ര്‍ കൂ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് പാ​കം ചെ​യ്ത് ക​ഴി​ച്ച​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 

നി​ല​വി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത് വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര​ല്ല. ന​ഗ​ര​ത്തി​ൽ പാ​ള​യ​ത്ത് നി​ന്നും കോ​വ​ള​ത്ത് നി​ന്നും ഇ​ന്ന് മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ളെ​ടു​ത്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ത്ത സാ​മ്പി​ളു​ക​ൾ എ​റ​ണാ​കു​ളം സി​ഐ​എ​ഫ്ടി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡോ​ക്ട​ർ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ ​റീ​ന അ​റി​യി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ നി​ര​ഞ്ജ​ന​യെ അ​ഡ്‌​മി​റ്റാ​വാ​ൻ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ നാ​ലോ​ടെ യു​വ​തി​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ ത​ട​സ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ചി​കി​ത്സ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 

 

Kerala

ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; കൃ​ത്രി​മ കൈ ​ഇ​ന്ന് ഘ​ടി​പ്പി​ക്കും

പാ​ല​ക്കാ​ട്: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് വ​ല​ത് കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന പാ​ല​ക്കാ​ട് പ​ല്ല​ശ​ന സ്വ​ദേ​ശി​യാ​യ ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ഇ​ന്ന് കൃ​ത്രി​മ കൈ ​ഘ​ടി​പ്പി​ക്കും. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ആ​ണ് കു​ട്ടി​ക്ക് കൃ​ത്രി​മ കൈ ​വ​യ്ക്കു​ക.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് കു​ട്ടി​ക്ക് കൃ​ത്രി​മ കൈ ​വ​യ്ക്കാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24ന് ​സ​ഹോ​ദ​ര​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ നി​ല​ത്ത് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ചി​കി​ത്സ പി​ഴ​വി​ന് പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ​ത്. കൈ ​മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള സാ​മ്പ​ത്തി​കം കു​ടും​ബ​ത്തി​ന് ഇ​ല്ലെ​ന്നും ക​ള​ക്ട​റെ ക​ണ്ട് പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞി​രു​ന്നു.

കു​ടും​ബ​ത്തി​ന് ആ​കെ ല​ഭി​ച്ച​ത് 2 ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ട​പെ​ടു​ന്ന​ത്. വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​യെ സ​ന്ദ​ർ​ശി​ക്കും.

Kerala

പൊ​തു​കാ​ന​ക​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ

കൊ​ച്ചി: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു കാ​ന​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ. പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു കാ​ന​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ മു​ന്‍​സി​പ്പ​ല്‍ ക​വ​ല മു​ത​ല്‍ ചേ​ന്ദ​മം​ഗ​ലം ക​വ​ല വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തെ​യും കാ​ന​ക​ളു​ടെ മൂ​ടി തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ന​മ്പൂ​രി​യ​ച്ച​ന്‍ ആ​ലി​ന് സ​മീ​പ​മു​ള്ള പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി സ്ഥാ​പി​ച്ച ര​ണ്ടു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൈ​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

District News

പാ​യത്ത് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന നടത്തി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഹെ​ൽ​ത്തി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ, ഓ​ർ​ഫ​നേ​ജ്, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി വാ​സ​യി​ട​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചു.

പ​ഴ​ശി ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ നാ​ച്ചി ഫി​ഷ് സ്റ്റാ​ളി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ മ​ലി​നീ​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

എ​ല്ലാ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളും, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും, ഹോ​സ്റ്റ​ൽ ഓ​ർ​ഫ​നേ​ജ് സ്ഥാ​പ​ന​ങ്ങ​ളും കു​ടി​വെ​ള്ളം പ​രി​ശോ​ധി​ക്കു​ക​യും ടെ​സ്റ്റ് റി​സ​ൾ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ  കാ​ണു​ന്ന രൂ​പ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​ള്ള​വ​ർ മാ​ത്ര​മേ ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന വി​ത​ര​ണ  പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ പാ​ടു​ള്ളൂ. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ലോ, ഫി​ൽ​ട്ട​ർ  വെ​ള്ള​ത്തി​ലോ മാ​ത്ര​മേ പാ​നീ​യ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പാ​ടു​ള്ളൂ.

ഉ​ത്സ​വ ആ​ഘോ​ഷ​വേ​ള​ക​ളി​ൽ വെ​ൽ​ക്കം ഡ്രി​ങ്ക് ഒ​ഴി​വാ​ക്കി പ​ക​രം തി​ള​പ്പി​ച്ച പാ​നീ​യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്. ശു​ചി​ത്വ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്പ​ദി​പ്പി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ  ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ഴി​ക്കാ​ൻ പാ​ടു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ൽ ന​ന്നാ​യി തി​ള​പ്പി​ച്ച ചൂ​ടു​വെ​ള്ളം മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്നും നി​ർ​ദേ​ശി​ച്ചു.

വെ​ള്ളം ചൂ​ടാ​ക്കി​യ വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ത്ത് ന​ൽ​കാ​ൻ പാ​ടി​ല്ല.
മ​തി​യാ​യ ശു​ചി​ത്വം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​ര​ള പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​നാ സം​ഘം ​അ​റി​യി​ച്ചു.  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, അ​നി​ൽ​കു​മാ​ർ സി​ജു കേ​ളോ​ത്ത്, ജി​തി ജോ​ർ​ജ്, സ​ന്ദീ​പ് സു​ധാ​ക​ര​ൻ, റീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം; മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​നൊ​രു​ങ്ങി ഹ​ർ​ഷി​ന

കോ​ഴി​ക്കോ​ട്: ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ർ​ഷി​ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ൻ​പി​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കും. ഈ ​മാ​സം 28ന് ​ആ​ണ് ഹ​ർ​ഷി​ന വീ​ണ​ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ൻ​പി​ൽ ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹ​മി​രി​ക്കു​ക.

ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യാ​ണ് സ​മ​ര​മെ​ന്ന് ഹ​ർ​ഷി​ന അ​റി​യി​ച്ചു. 2017ൽ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യാ​ണ് ഹ​ർ​ഷി​ന​യു​ടെ വ​യ​റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ന്ന​ത്.

തു​ട​ർ​ന്ന് 2022ൽ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ത്രി​ക പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഹ​ർ​ഷി​ന പ​റ​യു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച വ്യ​ക്ത​മാ​യി​ട്ടും സ​ർ​ക്കാ​ർ നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്ന് ഹ​ർ​ഷി​ന ആ​രോ​പി​ക്കു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​മി​രി​ക്കാ​ൻ ഹ​ർ​ഷി​ന തീ​രു​മാ​നി​ച്ച​ത്. ഹ​ർ​ഷി​ന ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും പ്ര​തി ചേ​ർ​ത്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി സ​ച്ചി​ദാ​ന​ന്ദ​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ചു​ള്ള മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സ​ച്ചി​ദാ​ന​ന്ദ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. സ​ച്ചി​ദാ​ന​ന്ദ​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കൂ.

Kerala

ചി​കി​ത്സാ നി​ര​ക്ക് ഏ​കീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍; റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ വി​ദ​ഗ്ധ സ​മി​തി

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​കാ​​​​ര്യ-​​​​സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ഏ​​​​കീ​​​​കൃ​​​​ത ചി​​​​കി​​​​ത്സാ​​​നി​​​​ര​​​​ക്ക് നി​​​​ര്‍​ണ​​​​യ സം​​​​വി​​​​ധാ​​​​നം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ചു.

എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ര​​​​ക്ഷ (യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സ​​​​ല്‍ ഹെ​​​​ല്‍​ത്ത് ക​​​​വ​​​​റേ​​​​ജ്) ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്കു​​​​ക​​​​ള്‍ തോ​​​​ന്നി​​​​യ​​​​പോ​​​​ലെ​​​​യാ​​​​ണെ​​​​ന്ന ആ​​​​ക്ഷേ​​​​പം വ്യാ​​​​പ​​​​ക​​​​മാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് എ​​​​കീ​​​​കൃ​​​​ത ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്ക് നി​​​​ര്‍​ണ​​​​യം സാ​​​​ധ്യ​​​​മാ​​​​ണോ​​​​യെ​​​​ന്നു പ​​​​ഠി​​​​ക്കാ​​​​ന്‍ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​ണു സ​​​​മി​​​​തി രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച​​​​ത്. സ​​​​മി​​​​തി പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷീ​​​​ബ ജോ​​​​ര്‍​ജാ​​​​ണ് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ. സ്റ്റേ​​​​റ്റ് ഹെ​​​​ല്‍​ത്ത് ഏ​​​​ജ​​​​ന്‍​സി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ കോ ​​​​ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍. സ്റ്റേ​​​​റ്റ് ക്ലി​​​​നി​​​​ക്ക​​​​ല്‍ എ​​​​സ്റ്റാ​​​​ബ്ലി​​​​ഷ്‌​​​​മെ​​​​ന്‍റ് കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ് സ​​​​മി​​​​തി​​​​യു​​​​ടെ ക​​​​ണ്‍​വീ​​​​ന​​​​ര്‍.

ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു പു​​​​റ​​​​മെ ഇ​​​​ന്ത്യ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള കോ ​​​​ഓ​​​​പ​​​​റേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍, അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഹെ​​​​ല്‍​ത്ത് സ​​​​യ​​​​ന്‍​സ് സ്റ്റ​​​​ഡീ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ ചി​​​​കി​​​​ത്സാ നി​​​​ര​​​​ക്കി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ഉ​​​​യ​​​​ര്‍​ന്ന​​​​പ്പോ​​​​ള്‍ ആ ​​​​കാ​​​​ല​​​​ള​​​​യ​​​​വി​​​​ലെ ചി​​​​കി​​​​ത്സാ​​​​നി​​​​ര​​​​ക്ക് ഏ​​​​കീ​​​​ക​​​​രി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Kerala

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

പ​മ്പ: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി-​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടി​യ​ന്തി​ര​ഘ​ട്ടം നേ​രി​ടാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ റി​സ​ർ​വ് ലി​സ്റ്റ് ത​യാ​റാ​യി. തി​രു​വാ​ഭ​ര​ണം യാ​ത്ര​യ്ക്ക് പ​ന്ത​ളം മു​ത​ൽ പ​മ്പ വ​രെ​യും തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​വും ആം​ബു​ല​ൻ​സ് സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മ​ക​ര​വി​ള​ക്ക് വ്യൂ​പോ​യി​ന്‍റു​ക​ളാ​യ പ​മ്പ ഹി​ൽ​ടോ​പ്, ത്രി​വേ​ണി പാ​ലം, പ​മ്പ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, യു-​ടേ​ൺ, ചാ​ല​ക്ക​യം, ഇ​ള​വും​കാ​ൽ, നെ​ല്ലി​മ​ല, പ​ഞ്ഞി​പാ​റ, ആ​ങ്ങ​മു​ഴി, വ​ലി​യ​നാ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സും മെ​ഡി​ക്ക​ൽ ടീ​മും ഉ​ണ്ടാ​കു​മെ​ന്ന് ശ​ബ​രി​മ​ല ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ശ്യാം ​അ​റി​യി​ച്ചു.

സ​ന്നി​ധാ​ന​ത്തെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ക്വാ​ർ​ട്ടേ​ഴ്സി​ലും ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തും ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കും.

National

കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സഞ്ചിയിലാക്കി ബ​സി​ല്‍ യാ​ത്ര; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ്

ചൈ​ബാ​സ: ജാ​ര്‍​ഖ​ണ്ഡി​ലെ ചൈ​ബാ​സ​യി​ല്‍ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ല്‍ യാ​ത്ര ചെ​യ്ത് കു​ടും​ബം. നോ​മു​ണ്ടി ബ്ലോ​ക്കി​ലെ ബ​ല്‍​ജോ​രി സ്വ​ദേ​ശി​യാ​യ ഡിം​ബ ച​തോം​ബ​യാ​ണ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ദു​രി​ത​യാ​ത്ര ന​ട​ത്തി​യ​ത്.

ചൈ​ബാ​സ​യി​ലെ സ​ദ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ആം​ബു​ല​ന്‍​സ് വി​ട്ടു​ന​ല്‍​കാ​ന്‍ ത​യാ​റാ​ക​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബം മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബ​സി​ൽ യാ​ത്ര തി​രി​ച്ച​ത്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​നം വി​ട്ടു​ത​ര​ണ​മെ​ന്ന് കു​ടും​ബം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്ന് വ​ല​ഞ്ഞ കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പ​ക്ക​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 100 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യ്ക്ക് പ്ലാ​സ്റ്റി​ക് സ​ഞ്ചി വാ​ങ്ങി മൃ​ത​ദേ​ഹം അ​തി​നു​ള്ളി​ലാ​ക്കി ബ​സി​ൽ ക‍​യ​റി ഗ്രാ​മ​ത്തി​ലേ​ക്ക് തി​രി​ച്ചു.

സം​ഭ​വം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ജാ​ര്‍​ഖ​ണ്ഡ് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി ഇ​ര്‍​ഫാ​ന്‍ അ​ന്‍​സാ​രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

എ​ന്നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആം​ബു​ല​ന്‍​സ് ന​ല്‍​കാ​റി​ല്ലെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

ഇ​തി​നാ​യി ജി​ല്ല​യി​ല്‍ ആ​കെ​യു​ള്ള ഒ​രു വാ​ഹ​നം മ​റ്റൊ​രി​ട​ത്താ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​ര്‍ കാ​ത്തി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കു​ടും​ബം ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

Kerala

ആ​രോ​ഗ്യവ​കു​പ്പി​ൽ ഡോ​ക്‌ടർ​മാ​രു​ടെ 202 ത​സ്തി​ക സൃ​ഷ്‌ടിക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ 202 ത​​​​സ്തി​​​​ക സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. സൂ​​​​പ്പ​​​​ർ​​​​ സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും സ്പെ​​​​ഷാ​​​​ലി​​​​റ്റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും മ​​​​റ്റ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെയും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യാ​​​ണി​​​ത്.

ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി-20, ന്യൂ​​​​റോ​​​​ള​​​​ജി-9, നെ​​​​ഫ്രോ​​​​ള​​​​ജി-10, യൂ​​​​റോ​​​​ള​​​​ജി-4, ഗാ​​​​സ്ട്രോ​​​​എ​​​​ന്‍റോള​​​​ജി- ഒ​​​​ന്ന്, കാ​​​​ർ​​​​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ർ​​​​ജ​​​​ൻ- ഒ​​​​ന്ന്, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ൻ-8, കാ​​​​ഷ്വാ​​​​ലി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ-48 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​ത്.

ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ൽ ജ​​​​ന​​​​റ​​​​ൽ മെ​​​​ഡി​​​​സി​​​​ൻ-12, ജ​​​​ന​​​​റ​​​​ൽ സ​​​​ർ​​​​ജ​​​​റി- 9, ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- 9, ​​​​പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, അ​​​​ന​​​​സ്തേ​​​​ഷ്യ-21, റേ​​​​ഡി​​​​യോ​​​​ഡ​​​​യ​​​​ഗ്നോ​​​​സി​​​​സ്-12, റേ​​​​ഡി​​​​യോ​​​​ തെ​​​​റാ​​​​പ്പി- ഒ​​​​ന്ന്, ഫോ​​​​റ​​​​ൻ​​​​സി​​​​ക് മെ​​​​ഡി​​​​സി​​​​ൻ- അ​​​​ഞ്ച്, ഓ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക്സ്- നാ​​​​ല്, ഇ​​​​എ​​​​ൻ​​​​ടി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യും ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു.

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്, വൈ​​​​ക്കം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി അ​​​​നു​​​​വ​​​​ദി​​​​ച്ച സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​ൻ സി​​​​എം​​​​ഒ-8, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​ർ-4, ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി- ​​​​ഒ​​​​ന്ന്, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഒ​​​​ബി ആ​​​​ൻ​​​​ഡ് ജി-3, ​​​​ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സ്-3, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് അ​​​​ന​​​​സ്തേ​​​​ഷ്യ-4, ജൂ​​​​ണി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് റേ​​​​ഡി​​​​യോ​​​​ള​​​​ജി- ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ളും സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം; ആ​രോ​ഗ്യ വ​കു​പ്പ്- ഐ​സി​എം​ആ​ര്‍ സം​യു​ക്ത ഫീ​ല്‍​ഡ്ത​ല പ​ഠ​നം തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ള​​​റി​​​യാ​​​ന്‍ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പും ചെ​​​ന്നൈ ഐ​​​സി​​​എം​​​ആ​​​ര്‍ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രും ചേ​​​ര്‍​ന്നു​​​ള്ള ഫീ​​​ല്‍​ഡു​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു.​ കോ​​​ഴി​​​ക്കോ​​​ടാ​​​ണ് ഫീ​​​ല്‍​ഡ്​​​ത​​​ല പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ഠ​​​നം ന​​​ട​​​ത്തും.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഐ​​​സി​​​എം​​​ആ​​​ര്‍, ഐ​​​എ​​​വി, പോ​​​ണ്ടി​​​ച്ചേ​​​രി എ​​​വി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്, ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ്, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് എ​​​ന്നി​​​വ​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച് തു​​​ട​​​ര്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​ണു ഫീ​​​ല്‍​ഡ്ത​​​ല പ​​​ഠ​​​നം.

മ​​​സ്തി​​​ഷ്‌​​​ക​​​ജ്വ​​​രം ബാ​​​ധി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​മീ​​​ബി​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍കൂ​​​ടി ന​​​ട​​​ത്താ​​​ന്‍ നേ​​​ര​​​ത്തെ​​​ത​​​ന്നെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.​ രാ​​​ജ്യ​​​ത്തെ​​ത​​​ന്നെ വി​​​ദ​​​ഗ്ധ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി ആ​​​ദ്യ​​​മാ​​​യി അ​​​മീ​​​ബി​​​ക് മ​​​സ്തി​​​ഷ്‌​​​ക ജ്വ​​​ര​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​കം പ്രോ​​​ട്ടോ​​​കോ​​​ള്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഈ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ നേ​​​രത്തേ രോ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും അ​​​നേ​​​കം പേ​​​രെ ചി​​​കി​​​ത്സി​​​ച്ച് ഭേ​​​ദ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

District News

കാലിലെ മുറിവിന് ചികിത്സ തേടിയെത്തി, വീട്ടമ്മയുടെ വിരലുക ൾ മുറിച്ചുമാറ്റി: ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതി

അ​ന്പ​ല​പ്പു​ഴ: ഷു​ഗ​ർ ബാ​ധി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി. സ​മ്മ​ത​പ​ത്രം വാ​ങ്ങാ​തെ​യാ​ണ് വി​ര​ലു​ക​ൾ മു​റി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്ത്. പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് മു​ഖ​പ്പി​ൽ വീ​ട്ടി​ൽ സീ​ന​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ ര​ണ്ടു വി​ര​ലു​ക​ളാ​ണ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഷു​ഗ​ർ ബാ​ധി​ത​യാ​യ ഇ​വ​രു​ടെ കാ​ലി​ൽ ആ​ണി ത​റ​ച്ച് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യെ​ങ്കി​ലും രോ​ഗം ഗു​രു​ത​ര​മാ​യ​തോ​ടെ ക​ഴി​ഞ്ഞ 27ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച കാ​ൽ ഡ്ര​സിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​ത് മ​ക​ൻ സി​യാ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ത​ങ്ങ​ളു​ടെ സ​മ്മ​ത​പ​ത്രം തേ​ടാ​തെ​യാ​ണ് ഡോ​ക്ട​ർ​മാ​ർ കാ​ൽ​വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്നം​ഗ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

എ​ന്നാ​ൽ, രോ​ഗം ഗു​രു​ത​ര​മാ​യ സീ​ന​ത്തി​ന്‍റെ കാ​ൽ​മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റേ​ണ്ട സ്ഥി​തി​യാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. വി​ര​ലു​ക​ൾ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന് നേ​ര​ത്തെ ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പി​ആ​ര്‍ ഏ​ജ​ന്‍​ജി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ശേ​ഷ​ണ​ങ്ങ​ള്‍ അ​ല്ല യ​ഥാ​ര്‍​ഥ ആ​രോ​ഗ്യ കേ​ര​ളം. ചി​കി​ത്സ വേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പി​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന്യൂ​റോ​ളി വി​ഭാ​ഗം മേ​ധാ​വി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷം ആ​വ​ര്‍​ത്തി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളും ഇ​തു​ത​ന്നെ​യാ​ണ്.


സ​ര്‍​ജ​റി ചെ​യ്താ​ല്‍ തു​ന്നി​ക്കൂ​ട്ടാ​നു​ള്ള നൂ​ലു പോ​ലും ഇ​ല്ലാ​ത്ത മെ​ഡി​ക്ക​ല്‍ കേ​ള​ജു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രു​ന്നും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ല. ഇ​ര​ന്നു മ​ടു​ത്തെ​ന്നാ​ണ് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​ത്. രോ​ഗി ത​ന്നെ സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും ആ​രോ​ഗ്യ കി​ര​ണ​വും ഹൃ​ദ്യ​വും ജെ​എ​സ്എ​സ്‌​കെ​യും നി​ല​ച്ചു. മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക​ള്‍ കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രു​ന്നു​ക​ള്‍ കി​ട്ടാ​താ​യ​ത്.


കു​ടി​ശി​ക ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​രു​ന്നു വി​ത​ര​ണ ക​മ്പ​നി​ക​ള്‍ 30 ശ​ത​മാ​നം വ​രെ​യാ​ണ് വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. പ​ല ക​മ്പ​നി​ക​ളും മ​രു​ന്നി​ന്‍റെ​യും ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം നി​ര്‍​ത്തി. വി​ഷ​യം ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന ഹെ​ല്‍​ത്ത് ക​മ്മി​ഷ​ന്‍ ഇ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രു​മെ​ന്നും വി.​ഡി. സ​തീ​ഷ​ന്‍ പ​റ​ഞ്ഞു.

Latest News

Up